നിലവിലുള്ള പ്രവാസികള്‍ക്കും പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചു വന്നവര്‍ക്കും പ്രവാസത്തിനായി ഒരുങ്ങുന്നവര്‍ക്കും വേണ്ടിയുള്ള സമഗ്രമായ പദ്ധതികളാണ് കേരള പ്രവാസികാര്യ വകുപ്പ് നടപ്പാക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു. ആന്ധ്രപ്രദേശിലെ പ്രവാസി മലയാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
തങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും എന്‍ആര്‍കെ മീറ്റില്‍ പങ്കെടുത്ത ആന്ധ്രപ്രദേശിലെ പ്രവാസി സംഘടന പ്രതിനിധികളും പ്രവാസി മലയാളികളും അവതരിപ്പിച്ചു. എന്‍ആര്‍കെ ഡവലപ്മെന്റ് ഓഫീസര്‍ അനു പി. ചാക്കോ സ്വാഗതം ആശംസിച്ചു.

Comments: